welcome

മലപ്രക്കാരനിലേക്ക് സ്വാഗതം ...

Tuesday 2 February 2010

oru vallatha kadha... ENTE PRANAYAM

എന്റെ പ്രണയം

ഇന്നുമൊരു സൂര്യന്‍ വിരുന്നെത്തി. കഴിഞ്ഞ രാവിന്റെ ഇരുട്ടിനെ വകഞ്ഞു മാറ്റി സൂര്യപ്രഭ പുഞ്ചിരിച്ചപ്പോള്‍ ഒരുദിനം കൂടി എന്നിലെക്കെത്തിയ ദൈന്യതയില്‍  ഞാനൊരു ജിജ്ഞാസുവായി... കഴിഞ്ഞ രാത്രിയും അവന്‍ വന്നു...  അവന്‍ എന്റെ കാലുകളെ മെല്ലെ സ്പര്‍ശിക്കുമ്പോള്‍ ഞാന്‍ കണ്ണടക്കും. അവന്റെ നനുത്ത കരങ്ങള്‍ കാലുകളില്‍ നിന്നും അരിച്ചരിച്ചു മേല്പ്പോട്ടുയരുമെന്നു ഞാന്‍ കൊതിക്കും... കഴിന്ച്ച രാത്രിയും എന്നോടൊപ്പം ശയിച്ചു. പക്ഷെ!!  ദിനങ്ങള്‍, രാത്രങ്ങള്‍  വീണ്ടും എന്നെ തേടി വരുന്നതില്‍ ഞാന്‍ അതിശയിച്ചു.  രാത്രിയാവുമ്പോള്‍  ഒരു പകലിനെ ഞാന്‍ പ്രതീക്ഷിക്കാറില്ല. പകലോന്റെ തിളക്കം മാറുമ്പോഴേക്കും ഞാനും അസ്തമിക്കുമെന്നു  ഞാന്‍ പ്രതീക്ഷിക്കും. മരണത്തെ ഭയമില്ലതായി. അല്ല, മരണത്തെ ഞാന്‍ കാത്തിരിക്കുവാന്‍ തുടങ്ങിയിട്ട് നാളുകളായി. പക്ഷെ മരണത്തിനു പോലും എന്നോട് വെറുപ്പ്‌ തോന്നാന്‍ കാരണമെന്തെ എന്ന് ചിന്തിക്കുമ്പോള്‍ ഞാന്‍ പോലും അറിയാതെ ചിരിച്ചുപ്പോകും.  മരണം എന്നെ കൊതിപ്പിക്കുവാന്‍ തുടങ്ങിയിട്ട് കാലങ്ങളായി. അടുത്തെത്തി, എന്നോട് ഒരുപാട് നേരം ചിരിച്ചു കളിച്ചു നില്‍ക്കും. എന്നിട്ടും , ഒന്നും മിണ്ടാതെ, ഒരു കള്ളച്ചിരിയുമായി അവന്‍ പോകുമ്പോള്‍ ഞാന്‍ നിരാശനാവും. എന്റെ കാലുകളില്‍ ഇക്കിളികൂട്ടി എന്റെക്കൂടെക്കിടന്നു എന്നോടൊരു വാക്കുരിയാടാതെ അവന്‍ പോകുമ്പോള്‍ ഞാന്‍ എന്ത് പറയാന്‍.  ഒരുപാട് തവണ അവനോടു ഞാന്‍ കെഞ്ചി നോക്കി.  അവന്റെ പുഞ്ചിരിയുടെ നിഗൂടത ഞാന്‍ വായിച്ചെടുക്കുവാന്‍ ശ്രമിക്കും. സമയമാകട്ടെ എന്നവന്‍ മനസ്സില്‍ പറയും.. എന്നെ കൊതിപ്പിച്ചു... എന്റെ ചാരത് വന്നുനിന്നു... എന്നെ നിരാശനാക്കുന്ന മരണം... ഇവന്‍ ആളൊരു വല്ലാത്ത ക്രൂരന്‍ തന്നെ.  വെറുതെയല്ല ആളുകള്‍ ഇവനെ ഇത്രയേറെ വെറുക്കുന്നത്..  ഇന്നും അവന്‍ വന്നു.. അവന്റെ ആഗമനത്തില്‍ ഇന്നെനിക്കു വല്ലാത്ത പ്രതീക്ഷയുണ്ട്...ഞാന്‍ കുളിച്ചു... അലക്കിതേച്ച ഉടുപ്പിട്ട് അവനെ ചുറ്റിപ്പറ്റി നിന്ന്.  അവന്റെ കനിവിനായി കാത്തിരുന്നു.  എന്തോ പെട്ടന്ന് ഒര്തിട്ടെന്നപ്പോലെ അവന്‍ എന്നെവിട്ട്കന്നു.. എനിക്കുപകാരം മറ്റാരെയോ പുല്‍കുവാന്‍ കൊതിച്ച കാമാഭ്രാന്തനെപ്പോലെ അവന്‍ എന്നില്‍നിന്നും അകലുന്നത് നോക്കി ഞാന്‍ നിരാശനായി നിന്നു.  വീണ്ടും പ്രതീക്ഷകള്‍ പോലിഞ്ഞപ്പോള്‍ ഞാന്‍ ക്രൂരനായ എന്റെ കാമുകനെ തോല്‍പ്പിക്കാന്‍ തീരുമാനിച്ചു.  അവനെ തിരിച്ചു വിളിക്കാന്‍ ഇനി ഇതല്ലാതെ വേറെ മാര്‍ഗമില്ല.  അവനു എന്നെ വേണ്ടെങ്കില്‍ ഞാന്‍  അവനില്ലാതെ എന്ത് ചെയ്യുവാന്‍.  ഒടുവില്‍ ഞാന്‍ എന്റെ തീരുമാനം നടപ്പാക്കി.  ഒരു കയറില്‍ ഞാന്‍ എന്റെ കണ്ടതെ കുരുക്കി..... അവന്‍ ഓടിയെത്തി... അവന്‍ എന്നെ ഗാദമായി പുനര്ന്നപ്പോള്‍ അതുവരെ ഞാന്‍ കൊതിച്ച അനുഭൂതികള്‍ എന്നെ ഇരുട്ടിന്റെ അഗാധതകളിലേക്ക് ആനയിച്ചു. വെളിച്ചത്തിന്റെ അവസാന അടയാളവും അസ്തമിച്ചു.. നിറങ്ങളുടെ ലോകത്തില്‍നിന്നും അന്ധകാരതിനെ അറയിലേക്ക് ഞാന്‍ ചെന്നെത്തുമ്പോള്‍ ഞാന്‍ കൊതിച്ചു നേടിയെടുത്ത കാമുകനെ ഞാന്‍ അതിയായി സ്നേഹിച്ചു.   

Sunday 31 January 2010

NINAVU: SHORT STORY - RAKTHASAKSHI

NINAVU: SHORT STORY - RAKTHASAKSHI

SHORT STORY - RAKTHASAKSHI

രക്തസാക്ഷി
ചെറുകഥ

കഥ തുടങ്ങും മുമ്പ് ഒരു ചെറിയ ഓര്‍മപ്പെടുത്തല്‍; യഥാര്‍ഥത്തില്‍ ഇതൊരു കഥയല്ല!! കഥയില്ലായ്മകള്‍ മാത്രം അനുഭവിച്ച ഒരു വ്യക്തിയുടെ രേഖപ്പെടുതത്താത്ത ചരിത്രം മാത്രമാണ്. വായിച്ചു തീരുമ്പോഴേക്കും മനസിന്റെ ട്രാഷ് ബോക്സിലേക്ക് നിഷ്ക്കരുണം എടുത്തെറിഞ്ഞാലും വിരോധമെതുമില്ലാത്ത ഒരു അപ്രധാന വിഷയത്തിന്റെ കഥവിഷ്ക്കരമെന്നും നിങ്ങള്ക്ക് തിരുത്താം.
അത്രയൊന്നും പ്രശസ്തമല്ലാത്ത ആ ആശുപത്രിയിലെ പരിശോധനാ മേശക്കു മുകളില്‍ വിസ്തരിച്ചു കിടക്കുകയാണ് കഥാനായകന്‍. മുഖ്യ ഭിഷഗ്വരന്‍ രോഗിയെ തിരിച്ചും മറിച്ചും പരിശോധിച്ചു. കുറച്ചു നാളായി വല്ലാത്ത ആശയക്കുഴപ്പത്തിലാണ് ഡോക്ടര്‍. അരികിലുള്ള നേഴ്സ് നിറയാത്ത സിറിഞ്ചിലെക്ക് കണ്ണ് നട്ട് അന്ധാളിച്ചു നില്ല്ക്കുന്നു. ഡോക്ടറുടെ വിശാലമായ നെറ്റിത്തടത്ത്തിലെ ച്ചുളിവുകള്‍ക്ക് വിവിധ രൂപഭേദങ്ങള്‍ കാണപ്പെട്ടു.

നഗരത്തിലെ ഒരു സാധാരണ വൃദ്ധ സദനത്തിലെ അന്ദേവാസിയാണ് രോഗി. പ്രായം തളര്‍ത്തിയ ശരീരവും കാലം വരുത്തിയ ചുളിവുകളും നമുക്കും ദുശ്യമായതിനാല്‍ നമുക്കും അദ്ധേഹത്തെ വൃദ്ധനെന്നു വിളിക്കാം. പക്ഷെ ആ മനുഷ്യന്റെ ചുണ്ടുകളില്‍ അപ്പോഴും മന്ദഹാസം!! നടത്തി കഴിഞ്ഞ ടെസ്റ്റുകളില്‍ പറയത്തക്ക രോഗങ്ങളൊന്നും തെളിഞ്ഞു കാണാത്തതില്‍ ഡോക്ടര്‍ കുഴങ്ങി. എല്ലാം സര്‍വ്വസാധാരണ രോഗങ്ങള്‍. ഒരു വൃദ്ധ ശരീരത്തില്‍ അനിവാര്യമായും ഉണ്ടാകേണ്ടവ!! പക്ഷെ ആ മനുഷ്യ ശരീരത്തില്‍ ഒരു തുള്ളി രക്തം പോലുമില്ലെന്ന യാഥാര്‍ത്ഥ്യം ഡോക്ടറെ അതിശയിപ്പിച്ചു. ഏറെ അനുഭവ സമ്പന്നനായ ഭിഷഗ്വരന്‍ ഇത്തരമൊരു രോഗാവസ്ഥയെ ആദ്യമായി അഭിമുഖീകരിക്കുകയായിരുന്നു. പലതരം അര്ബുദങ്ങളുടെ പേര് പറഞ്ഞു നോക്കി. ഒന്നും ഈ വൃദ്ധനു അനുയോജ്യമാകുന്നില്ല. പിന്നെ എന്ത് രോഗമാണിത്.

ജീവ രക്തത്തിന്റെ അഭാവത്തിലും പുഞ്ചിരി തൂവി ജീവിക്കുന്ന വയോധികന്റെ കാര്യത്തില്‍ ഡോക്ടര്‍ നടുക്കമാണ് പ്രകടിപ്പിച്ചത്!! രോഗത്തേക്കാള്‍ ആ ചുണ്ടില്‍ നിറഞ്ഞു നില്‍ക്കുന്ന പുഞ്ചിരി ഡോക്ടറെ ആശയക്കുഴപ്പത്തിലാക്കി. അനുഭവ സമ്പന്നതയില്‍ ഒട്ടും പിറകിലല്ലത്ത്ത നേഴ്സ് കൂര്‍ത്ത മുനയുള്ള സിറിഞ്ചുമായി ഒരു പരീക്ഷണത്തിനു കൂടി മുതിരുകയാണ്. ഒരു തുള്ളി രക്തം??!! സൂചിയുടെ അഗ്രഭാഗം ഒരിക്കല്‍ കൂടി പരിശോധിക്കുന്നതിനിടയില്‍ ഇടം കണ്ണിട്ടു അയാളെ നോക്കി. അപ്പോഴും ആ ചുണ്ടില്‍ നിറഞ്ഞ പുഞ്ചിരി. തന്റെ രക്തം ഊറ്റിയെടുക്കുവാന്‍ ഉപകരണങ്ങള്‍ സജ്ജമാക്കുന്ന നേഴ്സിനെയും ഇതികര്തവ്യമൂടനായി നില്‍ക്കുന്ന ഡോക്ടറെയും നോക്കിക്കിണ്ട്. ആ കണ്ണുകളില്‍ ദൈന്യതയോ അതോ പരിഹാസമോ? ഇല്ല അയാളുടെ വികാരങ്ങളെ നിര്‍വ്വചിച്ച്ചെടുക്കുവാന്‍ ഡോക്ടര്‍ക്കായില്ല. അല്ല, ആ മന്ദഹാസം നിര്‍വികാരതയുടെ അടയാളമായിരുന്നു. തിളങ്ങുന്ന നിര്‍വികാരത??

രോഗിയുടെ ദീന നിര്‍ണയം താന്‍ പഠിച്ചെടുത്ത വൈദ്യഷസ്ട്രത്ത്തിനു വഴ്ങ്ങുന്നതല്ലെന്നു മനസ്സിലാക്കിയ അന്വോഷണ കുതുകുയായ ഡോക്ടര്‍ വൃദ്ധരോഗിയുടെ ചരിത്ര പഠനം നടത്തുവാന്‍ തീരുമാനിച്ചു. അങ്ങനെ ഡോക്ടര്‍ ആ വൃദ്ധ സദനത്തിലെത്തി.
തുരുമ്പു കേറി ദ്രവിച്ചുതുടങ്ങിയ സദനത്തിന്റെ ഭീമന്‍ കവാടം വൃദ്ധ സന്ധികളുടെ അനക്കത്തെ ഓര്മിപ്പിക്കുമാറുള്ള 'കര കര' ശബ്ദത്തോടെ പതുക്കെ തുറന്നു. അടര്‍ന്നു വീഴാറായ അടയാള ബോര്‍ഡ്‌ നോക്കി ലക്ഷ്യസ്ഥാനം ഉറപ്പിച്ചു. ലക്‌ഷ്യം തെറ്റിയിട്ടില്ലെന്നു പ്രഖ്‌യാപിച്ച്ചുകൊണ്ട് അകത്തുനിന്നും വിവിധ ടോണിലുള്ള ചുമ കേള്‍ക്കാം മായിരുന്നു. ഡോക്ടര്‍ സദന കാര്യലയത്ത്തിലേക്ക് പ്രവേശിതനായി. സദന പാലകരുടെ പ്രഥമ വിവരണം ഡോക്ടരിലെ അന്വോഷണ കുതുകിയെ ഉത്സുകനാക്കി. മുമ്പ് കൊതുകുകളുടെയും മൂട്ടകളുടെയും വിഹാരകെന്ദ്രമായിരുന്നു ആ മുറി. ഈ വൃദ്ധ മാന്യന്റെ ആഗമനത്തോടെ നിണപാന കീടങ്ങള്‍ വിടപരഞ്ഞുവത്രേ??
വൃദ്ധ സദനത്തില്‍ പ്രവേശിതനാവാന്‍ യോഗ്യത നേടും മുമ്പ് നമുക്കും ഈ രോഗിയെ പ്രവാസിയെന്നു വിളിക്കാമായിരുന്നു. ജീവിത യാത്രയില്‍ പ്രത്യാശയോടെ മരുഭൂവണഞ്ഞ ദേശത്ത്യാഗിയെന്നു നമുക്ക് വിശാലമാകം. മരുഭൂമിയിലെ കൊടും താപത്തില്‍ തുളച്ചു കേറിയ സൂര്യ കിരണങ്ങളാല്‍ ആ മനുഷ്യന്റെ ചുടു നിണം നീരാവിയാകുവാന്‍ തുടങ്ങിയ ആരംഭ നാളുകള്‍ ഡോക്ടറെ വല്ലാതെ ആകര്‍ഷിച്ചു. അവിടം മുതല്‍ ആ മനുഷ്യ രക്തത്തിന് വന്‍ ടിമാണ്ട് ആയിരുന്നു. ആ ചുടുചോര പങ്കു പറ്റാന്‍ മത്സരിച്ച്ചവര്‍ ആരെല്ലാം...?? ഗൃഹ സ്വകാര്യതയില്‍ രക്തബന്ധതിന്റെയും ഹൃദയ ബന്ധത്തിന്റെയും പേരില്‍ ഊറ്റിയെടുത്ത ചോരക്കു കണക്കുകള്‍ പറയുവാന്‍ അവകാശമില്ല. എയര്പോര്ട്ട് സേവകന്മാരുടെ സൂചിമുന ആഴ്ന്നിരങ്ങുന്നത് അനുസരണയോടെ അന്ഗീകരിക്കാം. മാതൃ രാജ്യത്ത് സംഭവിക്കുന്ന ഓരോ സ്പന്ദനങ്ങള്‍ക്കും ഈ ചെഞ്ചോര അത്യാവശ്യം. പ്രകൃതി ക്ഷോഭങ്ങളുടെ ദുരിതഭാരം തീര്‍ക്കുവാനും, ജനസേവകരുടെ സേവാ വീര്യം കെടാതെ സൂക്ഷിക്കുവാനും ഇതേ ചുടുചോര തന്നെ ഒഴുക്കേണ്ടി വന്നത് യാദൃശ്ചികം മാത്രം. സര്‍ക്കാര്‍ ആപ്പീസുകളില്‍, ആതുരാലയങ്ങളില്‍, പള്ളികളില്‍, പള്ളിക്കൂടങ്ങളില്‍ തുടങ്ങി കല്യാണ വീടുകളിലെ പോങ്ങച്ച്ച കാറ്റിലും ചായക്കടകളിലെ ഓസ് സദസ്സുകളിലും ഈ രക്തംശം ചിതറിക്കിടക്കുന്നു എന്നാ കണ്ടെത്തല്‍ പട്ടികയുടെ ദൈര്ഘ്യത ഭയന്ന് ഡോക്ടര്‍ "എക്സട്രയില്‍" ഒതുക്കി നിര്‍ത്തി. അപ്പോഴും ആ മനുഷ്യന്റെ വികാരശൂന്യമായ ചിരിയുടെ പൊരുള്‍ കണ്ട്തുവാന്‍ ഡോക്ടര്‍ക്കയില്ല.
ഒരു കരിമ്പ് ജ്യൂസ് കടയുടെ പാഴ്ക്കൂനക്കരികില്‍ നിന്ന് ചില സാമൂഹ്യ പ്രവര്തകരാനത്രേ അദ്ധേഹത്തെ കണ്ടെത്തിയത്. അപ്പോഴേക്കും ആ വൃദ്ധ ശരീരം രക്തശൂന്യമായിട്ടുന്ടെന്ന മനസ്സിലാക്കിയ അവര്‍ വൃദ്ധ സദനത്തില്‍ തളച്ചിടുവാന്‍ തീരുമാനിക്കുകയായിരുന്നു.
ഏതോ ഡ്രാക്കുള കഥ  കേട്ട വികാരത്തോടെ ഡോക്ടര്‍ ആ സദനത്തിന്റെ പടി ഇറങ്ങി. ആശുപത്രിക്കിടക്കയിലെ വൃധരോഗി അപ്പോഴും പുഞ്ചിരി തൂകുന്നുണ്ടായിരുന്നു. നിഗൂഡമായ മന്ദഹാസം.



സിയ