എന്റെ പ്രണയം
ഇന്നുമൊരു സൂര്യന്‍ വിരുന്നെത്തി. കഴിഞ്ഞ രാവിന്റെ ഇരുട്ടിനെ വകഞ്ഞു മാറ്റി സൂര്യപ്രഭ പുഞ്ചിരിച്ചപ്പോള്‍ ഒരുദിനം കൂടി എന്നിലെക്കെത്തിയ ദൈന്യതയില്‍ ഞാനൊരു ജിജ്ഞാസുവായി... കഴിഞ്ഞ രാത്രിയും അവന്‍ വന്നു... അവന്‍ എന്റെ കാലുകളെ മെല്ലെ സ്പര്‍ശിക്കുമ്പോള്‍ ഞാന്‍ കണ്ണടക്കും. അവന്റെ നനുത്ത കരങ്ങള്‍ കാലുകളില്‍ നിന്നും അരിച്ചരിച്ചു മേല്പ്പോട്ടുയരുമെന്നു ഞാന്‍ കൊതിക്കും... കഴിന്ച്ച രാത്രിയും എന്നോടൊപ്പം ശയിച്ചു. പക്ഷെ!! ദിനങ്ങള്‍, രാത്രങ്ങള്‍ വീണ്ടും എന്നെ തേടി വരുന്നതില്‍ ഞാന്‍ അതിശയിച്ചു. രാത്രിയാവുമ്പോള്‍ ഒരു പകലിനെ ഞാന്‍ പ്രതീക്ഷിക്കാറില്ല. പകലോന്റെ തിളക്കം മാറുമ്പോഴേക്കും ഞാനും അസ്തമിക്കുമെന്നു ഞാന്‍ പ്രതീക്ഷിക്കും. മരണത്തെ ഭയമില്ലതായി. അല്ല, മരണത്തെ ഞാന്‍ കാത്തിരിക്കുവാന്‍ തുടങ്ങിയിട്ട് നാളുകളായി. പക്ഷെ മരണത്തിനു പോലും എന്നോട് വെറുപ്പ് തോന്നാന്‍ കാരണമെന്തെ എന്ന് ചിന്തിക്കുമ്പോള്‍ ഞാന്‍ പോലും അറിയാതെ ചിരിച്ചുപ്പോകും. മരണം എന്നെ കൊതിപ്പിക്കുവാന്‍ തുടങ്ങിയിട്ട് കാലങ്ങളായി. അടുത്തെത്തി, എന്നോട് ഒരുപാട് നേരം ചിരിച്ചു കളിച്ചു നില്‍ക്കും. എന്നിട്ടും , ഒന്നും മിണ്ടാതെ, ഒരു കള്ളച്ചിരിയുമായി അവന്‍ പോകുമ്പോള്‍ ഞാന്‍ നിരാശനാവും. എന്റെ കാലുകളില്‍ ഇക്കിളികൂട്ടി എന്റെക്കൂടെക്കിടന്നു എന്നോടൊരു വാക്കുരിയാടാതെ അവന്‍ പോകുമ്പോള്‍ ഞാന്‍ എന്ത് പറയാന്‍. ഒരുപാട് തവണ അവനോടു ഞാന്‍ കെഞ്ചി നോക്കി. അവന്റെ പുഞ്ചിരിയുടെ നിഗൂടത ഞാന്‍ വായിച്ചെടുക്കുവാന്‍ ശ്രമിക്കും. സമയമാകട്ടെ എന്നവന്‍ മനസ്സില്‍ പറയും.. എന്നെ കൊതിപ്പിച്ചു... എന്റെ ചാരത് വന്നുനിന്നു... എന്നെ നിരാശനാക്കുന്ന മരണം... ഇവന്‍ ആളൊരു വല്ലാത്ത ക്രൂരന്‍ തന്നെ. വെറുതെയല്ല ആളുകള്‍ ഇവനെ ഇത്രയേറെ വെറുക്കുന്നത്.. ഇന്നും അവന്‍ വന്നു.. അവന്റെ ആഗമനത്തില്‍ ഇന്നെനിക്കു വല്ലാത്ത പ്രതീക്ഷയുണ്ട്...ഞാന്‍ കുളിച്ചു... അലക്കിതേച്ച ഉടുപ്പിട്ട് അവനെ ചുറ്റിപ്പറ്റി നിന്ന്. അവന്റെ കനിവിനായി കാത്തിരുന്നു. എന്തോ പെട്ടന്ന് ഒര്തിട്ടെന്നപ്പോലെ അവന്‍ എന്നെവിട്ട്കന്നു.. എനിക്കുപകാരം മറ്റാരെയോ പുല്‍കുവാന്‍ കൊതിച്ച കാമാഭ്രാന്തനെപ്പോലെ അവന്‍ എന്നില്‍നിന്നും അകലുന്നത് നോക്കി ഞാന്‍ നിരാശനായി നിന്നു. വീണ്ടും പ്രതീക്ഷകള്‍ പോലിഞ്ഞപ്പോള്‍ ഞാന്‍ ക്രൂരനായ എന്റെ കാമുകനെ തോല്‍പ്പിക്കാന്‍ തീരുമാനിച്ചു. അവനെ തിരിച്ചു വിളിക്കാന്‍ ഇനി ഇതല്ലാതെ വേറെ മാര്‍ഗമില്ല. അവനു എന്നെ വേണ്ടെങ്കില്‍ ഞാന്‍ അവനില്ലാതെ എന്ത് ചെയ്യുവാന്‍. ഒടുവില്‍ ഞാന്‍ എന്റെ തീരുമാനം നടപ്പാക്കി. ഒരു കയറില്‍ ഞാന്‍ എന്റെ കണ്ടതെ കുരുക്കി..... അവന്‍ ഓടിയെത്തി... അവന്‍ എന്നെ ഗാദമായി പുനര്ന്നപ്പോള്‍ അതുവരെ ഞാന്‍ കൊതിച്ച അനുഭൂതികള്‍ എന്നെ ഇരുട്ടിന്റെ അഗാധതകളിലേക്ക് ആനയിച്ചു. വെളിച്ചത്തിന്റെ അവസാന അടയാളവും അസ്തമിച്ചു.. നിറങ്ങളുടെ ലോകത്തില്‍നിന്നും അന്ധകാരതിനെ അറയിലേക്ക് ഞാന്‍ ചെന്നെത്തുമ്പോള്‍ ഞാന്‍ കൊതിച്ചു നേടിയെടുത്ത കാമുകനെ ഞാന്‍ അതിയായി സ്നേഹിച്ചു.

4 comments:
പ്രിയ സുഹൃത്തേ,
ഓണ്‍ ലൈന്‍ മലയാളികള്‍ക്കായി സൌഹ്രുദത്തിന്റെ വേദിയൊരുക്കുകയാണ് മലയാള ലോകം.നിങ്ങ്.കോം.
മലയാളീക്കൂട്ടം എന്നപേരിലുള്ള ഈ സുഹ്രദ് വേദിയിലെക്കു താങ്കളുടേ സജ്ജീവ്വ സാന്നിധ്യം ഞങ്ങള്‍ അഭ്യര്‍ഥിക്കുകയാണ്.
താങ്കളുടേ പ്രിയ രചനകള്‍ വായന ഇഷ്ടപെടുന്ന ഒരുകൂട്ടം നല്ല സുഹ്ര്ത്തുക്കള്‍ക്കായി സമര്‍പ്പിക്കവാനുള്ള,അവരുടേ ആസ്വാദനാഭിപ്രായങ്ങള്‍ അറിയുവാനുള്ള അവസരം നിങ്ങള്‍ക്കിതിലൂടേ ലഭ്യമാവുന്നു..ഇന്നു തന്നെ ജോയിന്‍ ചേരുവാന്‍ താഴെക്കാണുന്ന ലിങ്കില്‍ ക്ലിക്കുമല്ലോ.http://malayalalokam.ning.com .ജാതിമത രാഷ്ട്രീയ വിഭാഗീയ ചിന്തകള്‍ക്കതീതമായ ഒരു ഒന്‍ലൈന്‍ കൂട്ടയ്മയാണ് മലായാളിക്കൂട്ടം എന്നുകൂടി ഈ അവസരത്തില്‍ പറഞ്ഞിടട്ടെ..സ്നേഹപൂര്‍വ്വം രാജന്‍ വെങ്ങര.
www.malayalalokam.ning.com
nannaayi .... aashamsakal....................
nannaayi .... aashamsakal....................
നന്നായിരിക്കുന്നു ...ആശംസകള്‍....
Post a Comment